Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Connaught Place Clash

കൊ​ണാ​ട്ട് പ്ലേ​സി​ല്‍ വ​ൻ സം​ഘ​ർ​ഷം; സി​പി​എം നേ​താ​ക്ക​ൾ ക​സ്റ്റ​ഡി​യി​ൽ

 ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. കൊ​ണാ​ട്ട് പ്ലേ​സി​ൽ പ്ര​തി​ഷേ​ധി​ച്ച ഇ​ട​ത് യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കി. എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ, എ​ഐ​എ​സ്എ​ഫ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​വ​ർ​ത്ത​ക​രെ പൊ​ലി​സ് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

പ്ര​തി​ഷേ​ധ​ത്തി​നി​ടെ എ​സ്എ​ഫ്ഐ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ആ​ദ​ർ​ശ് എം. ​സ​ജി​ക്ക് പ​രി​ക്കേ​റ്റു. ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജെ​യ്ക്കി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്. അ​തി​നി​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ജോ​ൺ ബ്രി​ട്ടാ​സ് എം​പി​യെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബ്രി​ട്ടാ​സി​നെ ബ​ലം​പ്ര​യോ​ഗി​ച്ച് പൊ​ലി​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​ൻ പൊ​ലി​സ് സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ നേ​ര​ത്തെ​യും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. അ​തേ​സ​മ​യം ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​ക്ഷോ​ഭം തി​ങ്ക​ളാ​ഴ്ച മു​ത​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ നീ​ക്കം. സി​ജെ​പി​യു​ടെ സ​മ​രം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ നേ​തൃ​ത്വം നി​ല​നി​ർ​ത്താ​നാ​ണ് ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ തീ​രു​മാ​നം.

Latest News

Corehub Up